പി.എം നരേന്ദ്രമോദിയെന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീംക്കോടതി തള്ളി . ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചട്ടില്ലെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി .
നടന് വിവേക് ഒബ്രോയി നരേന്ദ്രമോദിയായി വേഷമിടുന്ന ചിത്രം തെരഞ്ഞെടുപ്പ് കാലത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കരുത് എന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്ത്തകന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത് .
ചിത്രം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.
Discussion about this post