തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ -യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിനാഥന് വിജയിച്ചു. 10,128 വോട്ടിന്റെ ഭൂരിപക്ഷം
വോട്ടിംഗ് നില
ശബരിനാഥന്-യുഡിഎഫ്-56448
വിജയകുമാര്‍ എല്‍ഡിഎഫ്-46320
ഒ രാജഗോപാല്‍-ബിജെപി-34145
ശബരിനാഥിന്റെ ഭൂരിപക്ഷം-10,128
പകുതിയിലേറെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ മറികടക്കാന്‍ കഴിയാത്ത രീതിയിലുള്ള ഭൂരിപക്ഷം ശബരിനാഥന് നേടി.
ആദ്യ റൗണ്ട് മുതല്‍ വ്യക്തമായ ലീഡാണ് ശബരിനാഥന് നേടിയത്.
ആദ്യ റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 1500ലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി. എല്‍ഡിഎഫ് കൂടുതല്‍ വോട്ട് നേടുമെന്ന് കരുതിയിരുന്ന വിതുരയില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ രണ്ടായിരത്തിലധികമായി ശബരിനാഥിന്റെ ഭൂരിപക്ഷം.
വിതുര, ആര്യനാട് എന്നി എല്‍ഡിഎഫ് അനുകൂലമെന്ന് കരുതിയിരുന്ന പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷം നേടി.
പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറായിരുന്നു മുന്നില്‍. ആകെയുള്ള ആറ് പോസ്റ്റല്‍ വോട്ടുകളില്‍ നാലെണ്ണം എല്ഡിഎഫിം, രണ്ടെണ്ണം യൂഡിഎഫും നേടി. മറ്റ് വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിനാഥന് മുന്നിലെത്തി. തുടക്കത്തില്‍ തന്ന 80 വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തി. തൊളിക്കോട് പഞ്ചായത്തിലെ വോട്ടാണ് ആദ്യം എണ്ണിയത്.
7 പഞ്ചായത്തിലും യുഡിഎഫ് മുന്നില്‍, അരുവിക്കരയില്‍ എല്‍ഡിഎഫ്
പഞ്ചായത്ത് തല ലീഡ് നില
തൊളിക്കോട്-യുഡിഎഫ്-1422
വിതുര-യുഡിഎഫ്-1052
ഉഴമലയ്ക്കല്‍-യുഡിഎഫ്- 368
വെള്ളനാട്-യുഡിഎഫ്-2334
ആര്യനാട്-യുഡിഎഫ്-1449
അരുവിക്കര-എല്‍ഡിഎഫ് 133
കുറ്റിച്ചല്‍-യുഡിഎഫ്-1520
Discussion about this post