റാഞ്ചി:വീട്ടില്‍ ശുചിമുറി നിര്‍മ്മിച്ചു നല്കാന് രക്ഷിതാക്കള്‍ തയാറാകാത്തതില്‍ മനംനൊന്ത് ജാര്‍ഖണ്ഡില്‍ 17 കാരി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് ജാര്‍കണ്ഡിലെ ധൂകയിലാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനിയായ ഖുഷ്ബു കുമാരിയാണ് തൂങ്ങി മരിച്ചത്. എഎന്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഖുഷ്ബു.
ആത്മഹത്യയെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: നാലുമുറിയുള്ള വീട്ടില്‍ ഒരു മൂത്രപ്പുര വേണമെന്ന് രണ്ടുവര്‍ഷമായി മകള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് അത് നിറവേറ്റി നല്‍കാനായില്ല. എന്നാല്‍ മകളുടെ വിവാഹത്തിനായി ധനം സമ്പാദിക്കുന്ന തിരക്കിലായിരുന്ന അച്ഛന് ശ്രീപതി യാദവ് .ശുചിമുറിയില്ലാത്തതില്‍ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്ന് എന്ന് ഖുഷ്ബുവിന്റെ അമ്മ സഞ്ജു ദേവി പറഞ്ഞു. മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post