പൗരത്വ മിയമത്തില് ഭേദഗതി വരുത്തിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ചൈനീസ് കോണ്‍സല്‍ ജനറല്‍ ഹാലിയൗ . ഇന്ത്യയ്ക്ക് മാത്രമെ അത് പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. ഇത് നിങ്ങളുടെ രാജ്യമാണ്, നിങ്ങളുടെ സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്,” ലിയൗ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ വലിയ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ മതപരമായ പീഡനത്തെ തുടര്‍ന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ പ്രവേശിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നതാണ് ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പൗരത്വം, മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തിനകത്ത് ശക്തമായ ചര്‍ച്ച നടക്കുന്നതിനാല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്നുവെന്ന് അമേരിക്കയും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.
”എല്ലായിടത്തും ന്യൂനപക്ഷങ്ങളെയും മതപരമായ അവകാശങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. വിഷയത്തില്‍ ശക്തമായ ചര്‍ച്ച നടക്കുന്നതിനാല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു,” 2 + 2 മന്ത്രിസഭയുടെ സമാപനത്തില്‍ മാധ്യമപ്രവര്ത്തകരോണ് പോംപിയോ ഇക്കാര്യം അറിയിച്ചത്.
പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനൊപ്പം ആണ് പോംപിയോ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനുശേഷം ഇന്ത്യയിലെ ഒരു വിഭാഗം സമൂഹം നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്.
ഇന്ത്യയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചോദിച്ച ചോദ്യം, ആ പ്രത്യേക നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ച നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടര്ന്നിരുന്നെങ്കില്, ചില രാജ്യങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ മതന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത നടപടിയാണിതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ‘ആ രാജ്യങ്ങള്‍ ഏതാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണെന്നും എന്താണെന്നും നോക്കിയാല്‍, ചില മതങ്ങളെ എന്തിനാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് മനസ്സിലാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് .ജയശങ്കര്‍ അറിയിച്ചു
Discussion about this post