2020 അവസാനം വരെ വര്‍ക്ക് ഫ്രം ഹോം തുടരാന്‍ തീരുമാനിച്ച് ഫേസ്ബുക്കും ഗൂഗിളും. നിലവില്‍ വര്‍ക്ക് ഫ്രം പോളിസി ജൂണ്‍ 1 വരെയാണ് നിലവില്‍ ഉള്ളതെങ്കിലും അത് ഈ വര്‍ഷം മുഴുവന്‍ നീട്ടാനാണ് തീരുമാനമെന്ന് ഗൂഗിള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറുന്നതിന് പിന്നാലെ ജൂലൈ 6 ന് ഓഫിസുകള്‍ തുറക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഓഫീസിലേക്ക് വരുന്ന ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്ന് ജോലി നിര്‍വഹിക്കാന്‍ കഴിയുന്ന ഭൂരിഭാഗം ജീവനക്കാര്‍ക്കും വര്‍ഷാവസാനം വരെ അത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആമസോണും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ഒക്ടോബര്‍ വരെ അത് തുടരാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
Discussion about this post