കാബൂള്‍: മദ്രസയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനസ്ഥാനിലാണ് സംഭവം. മോര്‍ട്ടാര്‍ ബോംബ് ആക്രമണത്തിലാണ് ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടത്.
സ്ഫോടനത്തില്‍ ആറ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
തഖാര്‍ പ്രവിശ്യയിലെ ഇഷ്ഖാമിഷ് ജില്ലയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം നടന്നത്. മദ്രസയുടെ ഉള്ളിലാണ് മോര്‍ട്ടാര്‍ ബോംബ് പതിച്ചത്.
Discussion about this post