അനന്ത്നാഗ് : ജമ്മു കശ്മീരിൽ സുരക്ഷാസൈന്യവുമായുണ്ടായ കനത്ത ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.ദക്ഷിണ കാശ്മീരിൽ അനന്ത്നാഗ് ജില്ലയിലെ ഖുൽച്ചോഹർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
തിങ്കളാഴ്ച പുലർച്ചെ സുരക്ഷാസേനകൾ നടത്തിയ തിരച്ചിലിൽ, ഭീകര അപ്രതീക്ഷിതമായി സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.തുടർന്ന് സൈനികർ ശക്തമായി തിരിച്ചടിച്ചു.19 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് ജവാന്മാർ എന്നിവർ ചേർന്ന സംയുക്ത സേന നടത്തിയ തിരച്ചിലിൽ പിസ്റ്റളുകളും എ.കെ 47 യന്ത്രത്തോക്കുകളും കണ്ടെടുത്തു.
Discussion about this post