റഷ്യയുടെ വ്ലാഡിവോസ്റ്റോക് നഗരം തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന.വ്ലാഡിവോസ്റ്റോക്ക് നഗരം സ്ഥാപിച്ചതിന്റെ 160-മത്തെ വാർഷികവുമായി ബന്ധപ്പെട്ട് റഷ്യ ചൈനീസ് സാമൂഹ്യ മാധ്യമമായ ‘വീബോ’യിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.ഇതിനു പിന്നാലെ 19 ആം നൂറ്റാണ്ടിൽ വ്ലാഡിവോസ്റ്റോക്ക് ചൈനയുടേതായിരുന്നുവെന്ന അവകാശവാദവുമായി ചൈനയുടെ ഔദ്യോഗിക വാർത്താ ചാനലായ ഗ്ലോബൽ ടെലിവിഷൻ നെറ്റ് വർക്കിലെ മാധ്യമ പ്രവർത്തകൻ ഷെൻ ഷിവെയ്മ് രംഗത്തു വരികയായിരുന്നു.
വ്ലാഡിവോസ്റ്റോക്ക് 1860 ലുണ്ടായ രണ്ടാം കറുപ്പ് യുദ്ധത്തിൽ ചൈനയിൽ നിന്നും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ചേർന്ന് പിടിച്ചെടുത്തതാണെന്നാണ് ഷെൻ ഷിവെയ്മിന്റെ വാദം. ഇതിനെ പിന്തുണച്ച് ഒരുപാട് ചൈനീസ് നയതന്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരും രംഗത്തു വന്നിട്ടുണ്ട്.ഈ പ്രസ്താവനക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post