ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റിലെ മതവിവേചനം പരസ്യമാക്കി സ്പിന്നർ ഡാനിഷ് കനേരിയ. ഹിന്ദുവായതിനാലാണ് താൻ ഇപ്പോഴും വിലക്ക് നേരിടുന്നതെന്നും ഉമറിന് ഇളവ് ലഭിച്ചത് അയാൾ മുസ്ലീം ആയതിനാലാണെന്നും കനേരിയ ആരോപിച്ചു. ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ അടിസ്ഥാനത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തള്ളിക്കളയുകയായിരുന്നെന്നും എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെ അല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഡാനിഷ് കനേരിയയുടെ കാര്യത്തിൽ സമ്പൂർണ്ണ അസഹിഷ്ണുതയും മറ്റുള്ളവരുടെ കാര്യത്തിൽ ഇളവുകളും എന്നതാണ് ചിലരുടെ നയം. എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവർക്ക് ലഭിച്ചില്ലെന്നും ആർക്കെങ്കിലും പറയാമോ? മതം, നിറം, ജീവിതപശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമാണോ തീരുമാനങ്ങൾ എടുക്കേണ്ടത്? ഞാനൊരു ഹിന്ദുവാണ്. എന്ത് സംഭവിച്ചാലും എന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു.‘ ഇതായിരുന്നു കനേരിയയുടെ ട്വീറ്റ്.
Zero Tolerance policy only apply on Danish kaneria not on others,can anybody answer the reason why I get life ban not others,Are policy applies only on cast,colour and powerfull background.Iam Hindu and proud of it that’s my background and my dharam.
— Danish Kaneria (@DanishKaneria61) July 29, 2020
വാതുവെപ്പ് വിവാദത്തിൽ ഉമർ അക്മലിന് മൂന്നു വർഷത്തെ വിലക്കാണ് ആദ്യം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയിരുന്നത്. ഇത് പിന്നീട് ഒന്നര വർഷമാക്കി ചുരുക്കുകയായിരുന്നു. എന്നാൽ കനേരിയയുടെ വിലക്ക് നീക്കുന്ന കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നായിരുന്നു പാക് ബോർഡിന്റെ നിലപാട്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കവെ 2009ലായിരുന്നു ഡാനിഷ് കനേരിയക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
പാകിസ്ഥാൻ ക്രിക്കറ്റിലെ മതവിവേചനത്തിനെതിരെ കനേരിയ അടക്കമുള്ള താരങ്ങൾ ഇതിന് മുൻപും രംഗത്ത് വന്നിരുന്നു. മുസ്ലീം വിഭാഗത്തിൽ പെട്ട കളികാരന് മാത്രമേ ക്യാപ്റ്റൻ ആകാൻ സാധിക്കൂവെന്ന അപ്രഖ്യാപിത നിയമത്തെ ഭയന്നാണ് ക്രിസ്തുമത വിശ്വാസിയായ യൂസഫ് യൂഹാന മതം മാറി മുഹമ്മദ് യൂസഫ് ആയത് എന്ന് ഒരു കാലത്ത് ആരോപണം ഉയർന്നിരുന്നു.
Discussion about this post