ലഖ്നൗ: യുപിയിലെ ഭാഗ്പത്തില്‍ ബിജെപി മുന്‍ ജില്ലാ അദ്ധ്യക്ഷനായ സഞ്ജയ് ഖോഖറിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഭാഗ്പത്ത് ജില്ലയിലെ ചപ്രൗലി മേഖലയിലാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഇദ്ദേഹത്തിന് നേരെ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം സംഘം ഓടി രക്ഷപ്പെട്ടു.
സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post