പെഷവാര്‍: പാകിസ്ഥാനിലെ മദ്രസയിലുണ്ടായ വൻ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ഡിര്‍ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്.
മദ്രസയില്‍ ഖുറാന് ക്ലാസ് നടക്കുമ്പോഴാണ് സംഭവം. മദ്രസയിലേക്ക് എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ് പൊട്ടിതെറിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വഖാര്‍ അസിം പറഞ്ഞു. 20 മുതല്‍ 25 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഭൂരിപക്ഷവുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് അധ്യാപകരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു.
അഞ്ച് കിലോ ഗ്രാം സ്ഫോടക വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. പ്രദേശത്ത് നിന്ന് പൊലീസ് തെളിവുകള്‍ ശേഖരിക്കുകയാണ്. ഇതുവരെ ഒരു സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് സീനിയര്‍ സുപ്രണ്ട് മന്‍സൂര്‍ അമാന്‍ പറഞ്ഞു.
Discussion about this post