ഡല്‍ഹി : അതിശൈത്യം മൂലം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്ന് 10,000 സേനാംഗങ്ങളെ ചൈന പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. കൊടും തണുപ്പ് കൊണ്ടാണ് സൈനികരെ പിന്‍വലിച്ചതെന്നും സംഘര്‍ഷത്തിന് അയവില്ലെന്നും കരസേനാ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ നിയന്ത്രണരേഖ ലംഘിച്ചു കടന്ന ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു. ലഡാക്കില്‍ പാംഗോങ് തടാകത്തിനു സമീപത്തു നിന്നാണ് ജനുവരി എട്ടിന് സൈനികനെ ഇന്ത്യ പിടികൂടിയത്. 72 മണിക്കൂര്‍ കസ്റ്റഡിക്കു ശേഷമാണ് ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചത്.
Discussion about this post