കാസര്‍കോട്: ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ 48കാരന് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മരിച്ച റഫീഖിന്റെ ഹൃദയധമനിയില്‍ മൂന്ന് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. ശരീരത്തില്‍ മറ്റു പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നുമാണ് ഡിവൈഎസ്പി വ്യക്തമാക്കിയിരിക്കുന്നത്.
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് . റഫീഖിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ 35 കാരിയെ റഫീഖ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ചോദ്യം ചെയ്തതോടെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടി.
യുവതി പുറത്തിറങ്ങി ബഹളം വച്ചതോടെ, ഇതുകേട്ട് റോഡരികിലുണ്ടായിരുന്ന ആളുകളില്‍ ചിലര്‍ റഫീഖിനെ കയ്യേറ്റം ചെയ്തു.ഇയാളെ പിടികൂടി സംഭവസ്ഥലത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് ഓടിയ റഫീഖിനെ ഒരു സംഘം പിന്തുടര്ന്ന് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍: എംഎൽഎമാർ ബിജെപിയിലേക്ക്
പിടിച്ചു തള്ളുന്നത് സിസി ടിവി ദൃശ്യങ്ങളിലും കാണാം.എന്നാല്‍ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഭയന്ന് ഓടിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗൗരവപൂര്‍വമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാനും ആവശ്യപ്പെട്ടിരുന്നു. ഏറെ വിവാദം ഉയര്‍ത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് വ്യക്തത വരുത്തി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെത്തുന്നത്.
Discussion about this post