ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം രംഗത്തെത്തി. കോണ്‍ഗ്രസ് വിടാന്‍ മടിക്കില്ലെന്നാണ് നമശിവായം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തന്‍റെ അനുയായികളായ ആറ് എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെത്തുന്ന ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്‍റെ പേരില്‍ ഭിന്നത രൂക്ഷമായതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. പാർട്ടി വിടുന്ന എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെത്തുന്ന ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post