കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ സി.പി.എം വിട്ട യുവനേതാവ് ശങ്കര്‍ ഘോഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. ശങ്കര്‍ ഘോഷ് സി.പി.എം ഡാര്‍ജിലിങ്ങ് സെക്രട്ടറിയേറ്റ് അംഗവും സിലിഗുരി മുനിസിപ്പന്‍ കോര്പ്പറേഷന് ഭരണനിര്‍വഹണ സമിതി അംഗവുമാണ്.
ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗീയ, ഡാര്‍ജിലിങ് എം.പി രാജു ബിസ്ത എന്നിവര്‍ സന്നിഹിതരായ ചടങ്ങില്‍ വെച്ച് ബി.ജെ.പി കൊടിയേന്തിയാണ് ശങ്കര്‍ ഘോഷ് പാര്‍ട്ടി മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Discussion about this post