തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകി വരുന്ന 1500 രൂപ പെൻഷൻ ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. എല്ലാ ദിവസവും രണ്ട് കപ്പ് ചായ കുടിച്ചാൽ ഒരു മാസം കൊണ്ട് ഈ തുക തീരുമെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിമർശിച്ചു.
എൽഡിഎഫിന് പെൻഷൻ തുക 2500 ആകണമെങ്കിൽ ഈ സർക്കാരിൻ്റെ കാലത്ത് തന്നെ അങ്ങനെ ചെയ്യാമായിരുന്നു. 1500 രൂപ പെൻഷൻ കൊണ്ട് നമ്മുടെ പ്രായമായ പൗരൻമാർക്ക് എത്രത്തോളം അതിജീവിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് ക്ഷേമപെന്ഷന് 1500 രൂപയില്‍ നിന്നും 2500 രൂപയാക്കി ഉയര്‍ത്തുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം. ക്ഷേമപെന്ഷന് 3000 രൂപയാക്കി ഉയര്‍ത്തുമെന്നാണ് യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം. ക്ഷേമപെൻഷൻ 3500 രൂപയാക്കി ഉയർത്തുമെന്ന് ബിജെപി പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post