ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ 100 പോസ്റ്റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഐടി മന്ത്രാലയം നൽകിയ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ച് ട്വിറ്റർ. ഈ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരായ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു.
ഐടി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 50 ട്വീറ്റുകൾ നീക്കിയെന്ന് ട്വിറ്റർ സ്ഥിരീകരിച്ചു. നീക്കിയ ട്വീറ്റുകളിൽ ചിലതില്‍ സമീപകാലത്ത് നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ ചിത്രങ്ങളും, കൊവിഡിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളും ഉൾപ്പെട്ടിരുന്നു.
അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും വാക്സിനേഷനെ കുറിച്ചും തെറ്റായ വാർത്തകൾ നൽകിയാൽ കർശനമായ നടപടി ഉണ്ടാകുമെന്ന് വിവിധ സംസ്ഥാന സർക്കാരുകൾ അറിയിച്ചു. കുപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഹ്വാനം ചെയ്തു.
Discussion about this post