ഡല്‍ഹി: 2022- ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിലെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്.
ഇതിനിടെ പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്ത്തകന് ഇസുദാന്‍ ഗാദ്വി ആം ആദ്മിയില്‍ ചേര്‍ന്നു. കെജിരിവാളിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.
അതേസമയം, ഇസുദാന്‍ ഗാദ്വി പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗാദ്വിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെജ്രിവാള് പറഞ്ഞു.
2021-ല്‍ നടന്ന സൂറത്ത് മുന്‍സിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ 120-ല്‍ 27 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. മുന്‍സിപ്പല്‍ കോര്പറേഷന്, മുന്‍സിപാലിറ്റി, ജില്ലാ, താലൂക്ക് പഞ്ചായത്ത് അടക്കം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആം ആദ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
Discussion about this post