കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ ദേശീയ തലത്തിൽ ചർച്ചയാകുമ്പോഴും നിശബ്ദത പാലിച്ച് കേരള മാധ്യമങ്ങൾ. മാധ്യമങ്ങളുടെയും സാംസ്കാരിക നായകരുടെയും സർക്കാരിന്റെയും നിശബ്ദതയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുകയാണ് ജസ്റ്റിസ് ഫോർ കേരൾ ഗേൾസ് ഹാഷ്ടാഗ് ക്യാമ്പയിൻ. ട്വിറ്ററിലെ ക്യാമ്പയിന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.
വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയെക്കുറിച്ച് ഇന്ന് രാജ്യം ചർച്ച ചെയ്യുമ്പോൾ ഇടത് മീഡിയ എക്കോ സിസ്റ്റം മൗനം പാലിക്കുകയാണെന്ന് ക്യാമ്പയിനിൽ അഭിപ്രായം ഉയർന്നു. നിങ്ങൾ മൗനം പാലിച്ചു മിണ്ടാതെ ഇരുന്ന് മനപൂർവ്വം മുക്കിയാൽ വാർത്തകൾ മുങ്ങില്ല. സോഷ്യൽ മീഡിയ കാലത്ത് വാർത്തകൾ ചർച്ച ആവാതെ നോക്കാൻ നിങ്ങൾക്കും പാർട്ടിക്കും കഴിയില്ലെന്നും ക്യാമ്പയിനിൽ വിമർശനം ഉയരുന്നു.
വാളയാറിലെയും വണ്ടിപെരിയാറിലെയും പാർട്ടി ഓഫീസ് പീഡനങ്ങൾക്കും സഖാക്കൾക്കും വിട്ടു കൊടുക്കാൻ ഉള്ളതല്ല കേരളത്തിലെ കൊച്ചു പെൺകുട്ടികളുടെ ജീവിതങ്ങൾ. ചെങ്കൊടി പിടിച്ചവന്റെ അടുത്തു നിന്ന് പെൺകുഞ്ഞുങ്ങളെ ദൂരെ നിർത്തണം എന്നാണ് ഇന്ന് രാജ്യം ചർച്ച ചെയ്യുന്നതെന്നും ട്വിറ്ററിൽ രോഷപ്രകടനങ്ങൾ നിറയുന്നു.
കേരളം പെൺകുട്ടികൾക്ക് സുരക്ഷിതമെന്ന സർക്കാർ പരസ്യമല്ല സത്യമെന്ന് രാജ്യം അറിയണം. വാളയാറും വണ്ടിപ്പെരിയാറും ആവർത്തിക്കരുത്. ഇതിൽ രാഷ്ട്രീയമുള്ളവരും സെലക്ടീവ് പ്രതികരണം നടത്തുന്നവരും നിശബ്ദത പാലിക്കട്ടെ. പെൺകുട്ടികളുടെ കാര്യമെന്ന് ചിന്തിക്കുന്നവർക്ക് പങ്കുചേരാമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പറയുന്നു.
അതേസമയം വണ്ടിപ്പെരിയാർ വിഷയത്തിൽ മഹിളാമോർച്ച ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാഖേന്ദു.ആർ.ബി, തിരുവനന്തപുരം ജില്ല കമ്മറ്റി നേതാക്കൾ എന്നിവർ നേതൃത്വം നൽകി.
Discussion about this post