നായകനെ കവച്ചു വെച്ച പ്രതിനായകനെ തേടി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. മിന്നൽ മുരളി എന്ന ചിത്രത്തിലെ അദ്ഭുത ശക്തികളുള്ള പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഗുരു സോമസുന്ദരത്തിനെ തന്റെ ആദ്യം സംവിധാന സംരംഭമായ ബറോസിന്റെ ഭാഗമാക്കാൻ മോഹൻലാൽ തീരുമാനിച്ചു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗുരു സോമസുന്ദരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മിന്നല്‍ മുരളി ഇറങ്ങുന്നതിനു മുന്‍പ് മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചെന്നും ബറോസില്‍ അഭിനയിക്കുന്നുണ്ടെന്നും ഗുരു സോമസുന്ദരം പറഞ്ഞു. “ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുണ്ട്, ബറോസില്‍. മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ലാലേട്ടനോട് ഫോണില്‍ സംസാരിച്ചു. നിങ്ങള്‍ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം എന്ന് പറഞ്ഞു”, ഗുരു സോമസുന്ദരം പറഞ്ഞു.
ത്യാഗരാജന് കുമാരരാജയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ആരണ്യകാണ്ഡ’ത്തിലൂടെ നടനായി അരങ്ങേറിയ ഗുരു സോമസുന്ദരത്തിന്റെ ആദ്യ മലയാള ചിത്രം 2013ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ ‘5 സുന്ദരികള്‍’ ആയിരുന്നു. പിന്നീട് ആസിഫ് അലിക്കൊപ്പം ‘കോഹിനൂറി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാല്‍ മലയാളത്തിലെ ബ്രേക്ക് മിന്നല്‍ മുരളിയിലെ പ്രതിനായക കഥാപാത്രമാണ്. മലയാളി സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗം ഇപ്പോഴാണ് ഈ നടനെ തിരിച്ചറിയുന്നത്.
Discussion about this post