കൊച്ചി: കിഴക്കമ്പലം കലാപത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മർദ്ദനമേറ്റ കുന്നത്തുനാട് സി.ഐക്ക് തലക്കും കൈക്കും ഗുരുതര പരിക്ക്. സി ഐയുടെ കൈയ്യൊടിഞ്ഞതായും തലയ്ക്ക് ആറ് തുന്നൽ ഇടേണ്ടി വന്നതായുമാണ് റിപ്പോർട്ട്.
അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ കുന്നത്തുനാട് സി.ഐ. വി.ടി. ഷാജന്‍, എസ്.ഐ. സാജന്‍, വിവിധ സ്‌റ്റേഷനിലെ പൊലീസുകാരായ രാജേന്ദ്രന്‍, ശിവദാസ്, അനൂപ്, സുബൈര്‍, ഇസ്മാഈല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരപരിക്കേറ്റ സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമം അഴിച്ചുവിട്ട 151 അന്യസംസ്ഥാന തൊഴിലാളികളെ പുലര്‍ച്ചെ ആറോടെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇവരെ മാറ്റി. അഞ്ഞൂറോളം പേരാണ് കലാപത്തിൽ നേരിട്ട് പങ്കെടുത്തത്.
പൊലീസിന്റെ അഞ്ച് വാഹനങ്ങളാണ് അക്രമികൾ തകർത്തത്. ഒരു വാഹനം പൂര്‍ണമായും തല്ലി പൊളിക്കുകയും മൂന്ന് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. രാത്രി 11ഓടെ തുടങ്ങിയ ആക്രമണം പുലർച്ചയോടെയാണ് ഒതുങ്ങിയത്.
Discussion about this post