സ്വന്തം പേര് അലി അക്ബറില് നിന്നും രാമസിംഹനിലേക്കു മാറിയ ശേഷം ഫേസ്ബുക്ക് അക്കൗണ്ടിനും പുതിയ പേര് നല്കി സംവിധായകന്. മലബാര്‍ കലാപത്തിന്റെ ചരിത്രം പറയുന്ന ഇദ്ദേഹത്തിന്റെ പുതിയ ചിത്രം ‘പുഴ മുതല്‍ പുഴ വരെ’യുടെ (Puzha Muthal Puzha Vare) പോസ്റ്റര്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇവിടെ സംവിധായകന് രാമസിംഹന് എന്നും, നിര്‍മ്മാതാവ് അലി അക്ബര്‍ എന്നുമാണ് പരാമര്‍ശം. ഇത് ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. ‘മമധര്‍മ്മ’ എന്ന ക്രൗഡ് ഫണ്ടിംഗ് നിര്‍മ്മാണ കമ്പനിയിലൂടെയാണ് നിര്‍മ്മാണം.
‘ഭാര്യയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് താന്‍ ഇസ്ലാം മതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് അലി അക്ബര്‍ അറിയിച്ചു. ‘ജനിച്ച വസ്ത്രം ഞാന്‍ വലിച്ചെറിയുകയാണ്’, അദ്ദേഹം പറഞ്ഞു.
“കേരളത്തിന്റെ സംസ്കാരം മുറുകെപ്പിടിച്ചുകൊണ്ട് കൊല്ലപ്പെട്ട ആളാണ് രാമസിംഹന്… ഇനി അലി അക്ബറിനെ രാം സിംഗ് എന്ന് വിളിക്കും. അതാണ് ഏറ്റവും നല്ല പേര്, “അദ്ദേഹം പേരുമാറ്റിയ ശേഷം പറഞ്ഞു.
എന്നാലിപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ടിന് രാമസിംഹന് അബൂബക്കര്‍ എന്നാണ് പേര് നല്‍കിയിട്ടുള്ളത്.
Discussion about this post