മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടിരുന്നു. 80 റൺസ് നേടിയ ക്വിന്റൺ ഡി കോക്കും അവസാന പന്തുകളിൽ അതിവേഗം 10 റൺസ് നേടിയ ആയുഷ് ബദോനിയും ചേർന്ന് ലഖ്നൗ ടീമിനെ 6 വിക്കറ്റ് വിജയത്തിൽ എത്തിക്കുകയായിരുന്നു.
ടൂർണമെന്റിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന ഡൽഹി ക്യാപിറ്റൽസിനും നായകൻ ഋഷഭ് പന്തിനും അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്. ആരാധകർ ടീമിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
Discussion about this post