മൈസൂരു; കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലിൽ കയറി ദോശ ചുട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൈസൂരുവിലെ ഒരു ഹോട്ടലിന്റെ അടുക്കളയിൽ കയറിയാണ് പ്രിയങ്ക ദോശ ചുടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമയിട്ടാണ് പ്രിയങ്ക കർണാടകയിലെത്തിയത്. കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാർ രൺദീപ് സിംഗ് സുർജേവാല എന്നിവരും പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു. വീഡിയോയിൽ പ്രിയങ്ക ദോശ ചുടുകയും മറിച്ചിടുകയും ചെയ്യുന്നത് കാണാം. ഏറ്റവും മികച്ച ദോശകൾ ഒരു തുടക്കം മാത്രമാണെന്നാണ് ഇതിന് അടിക്കുറിപ്പായി പറയുന്നത്.
മൈസൂരുവിലെ പ്രശസ്തമായ മൈലാറി ഹോട്ടലാണ് ദൃശ്യങ്ങളിൽ കാണുന്നതെന്നാണ് സൂചന. ദോശ ചുട്ടതിന് ശേഷം ഹോട്ടൽ ഉടമയ്ക്കൊപ്പം സെൽഫിയും എടുത്താണ് പ്രിയങ്ക മടങ്ങിയത്. മെയ് 10നാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. 224 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. മെയ് 13നാണ് വോട്ടെണ്ണൽ.
Perfect dosas are just the beginning; with such skillful hands, there's no limit to the power they can bring to the world. pic.twitter.com/qsgUw6IBeJ
— Congress (@INCIndia) April 26, 2023
Discussion about this post