എറണാകുളം: വടക്കൻ പറവൂരിൽ പുഴയിൽ കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരുത്ത് സ്വദേശിനി ശ്രീവേദ(10)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ള കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്.
രണ്ട് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത്. വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. തിരച്ചിൽ രാത്രിയും തുടരും. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ തുടരുന്നത്.
ചെറിയപല്ലൻതുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്. ഉച്ചയ്ക്ക് ശേഷം ഇവിടെ കുളിയ്ക്കാൻ എത്തിയതായിരുന്നു കുട്ടികൾ. ഇവരുടെ വസ്ത്രങ്ങളും സൈക്കിളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് കുട്ടികളെക്കുറിച്ച് വീട്ടുകാരോട് ചോദിച്ചത്. എന്നാൽ തിരിച്ചെത്തിയിട്ടില്ലെന്ന് ആയിരുന്നു മറുപടി. ഇതോടെ പുഴയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
Discussion about this post