മലപ്പുറം: സംസ്ഥാനത്തിന് നാണക്കേട് ആയി വീണ്ടും ആൾക്കൂട്ട ആക്രമണം. മലപ്പുറത്ത് വിവിധ ഭാഷാ തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം എന്നാണ് സൂചന. രണ്ട് മണിക്കൂറോളം മർദ്ദനം തുടർന്നു. കൈകൾ പിന്നിൽ ബന്ധിച്ചു കൊണ്ടായിരുന്നു ജനക്കൂട്ടം മൻജിയെ മർദ്ദിച്ചത്.
സംഭവത്തിൽ ഒൻപത് പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുളളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post