ന്യൂഡൽഹി: ജി20യുടെ ഭാഗമായി നടക്കുന്ന ഇന്ത്യ-യുഎസ് ഉഭയകക്ഷി ചർച്ച രണ്ട് രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഭാവി ഇന്ത്യയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് ജി20 വേദിയായ ഭാരത് മണ്ഡപം. ലോകരാഷ്ട്രത്തലവന്മാരെ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം സർവ്വസജ്ജമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസത്തെ ഉച്ചകോടിക്കിടെ നിരവധി ഉഭയകക്ഷി ചർച്ചകൾ നടക്കും. എങ്കിലും മോദി-ബൈഡൻ കൂടിക്കാഴ്ചയാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന്റെ തുടർച്ചയായുള്ള സുപ്രധാനവിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. 29 രാഷ്ട്രത്തലവന്മാർ, യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ കൗൺസിൽ അദ്ധ്യക്ഷന്മാർ തുടങ്ങിയവരെല്ലാം ഡൽഹിയിലേക്ക് എത്തുമ്പോൾ വിദേശകാര്യമന്ത്രാലയം സർവ്വസജ്ജമാണ്. വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾക്കുൾപ്പെടെ ഉച്ചകോടിയിലെ ചർച്ചയിൽ പ്രാധാന്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post