എറണാകുളം: കളമശ്ശേരി സ്ഫോടനത്തിൽ മരണം ഏഴായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോൺ (78) ആണ് മരിച്ചത്.
സ്ഫോടനത്തിൽ ജോണിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആിരുന്നു അദ്ദേഹം ചികിത്സയിൽ ഉണ്ടായിരുന്നത്. ഇതിനിടെ ഇന്ന് രാവിലെയോടെ ആരോഗ്യനില വഷളായി. ഇതേ തുടർന്ന് വൈകീട്ടോടെയായിരുന്നു മരണം.
ജോണിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. ഒക്ടോബർ 28 നായിരുന്നു കളമശ്ശേരിയിൽ സ്ഫോടനം ഉണ്ടായത്. നഗരത്തിലെ സാമ്ര കൺവെൻഷനിൽ സംഘടിപ്പിച്ച യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം ഉണ്ടായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് റിമാൻഡിലാണ്.
Discussion about this post