ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി മെറ്റ. ഐഫോണിലെ ഇൻസ്റ്റഗ്രാം ആപ്പിലൂടെ ഇനി ഫോട്ടോയും വീഡിയോയും കൂടുതൽ മികച്ചതാക്കാം. ഇതിനായി ഇൻസ്റ്റഗ്രാം ആപ്പിൽ എച്ച്ഡിആർ (ഹൈ ഡൈനാമിക് റേഞ്ച്) സൗകര്യം അവതരിപ്പിച്ചതായി മെറ്റ അറിയിച്ചു.
ഐഫോൺ 12ലും അതിന് പിന്നാലെ പുറത്തിറങ്ങിയ ഐഫോണുകളിലുമാണ് പുതിയ ഫീച്ചർ ലഭിക്കുക. ഇതോടെ ഇൻസ്റ്റഗ്രാമിൽ എച്ച്ഡിആർ വീഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യാനും കാണാനും സാധിക്കും. മുൻപ് മെറ്റയുമായി സഹകരിച്ച് സാംസംഗ് പുതിയ ഗ്യാലക്സി എസ് 24ന് വേണ്ടി ‘സൂപ്പർ എച്ച്ഡിആർ’ അവതരിപ്പിച്ചിരുന്നു.
സാധാരണ ചിത്രങ്ങളെക്കാൾ വ്യക്തതയും തെളിച്ചവുമുള്ളതാണ് എച്ച്ഡിആർ ചിത്രങ്ങൾ. പുതിയ ഐഫോണിൽ ഇത്തരം ചിത്രങ്ങൾ പകർത്താനാകും. ഈ ചിത്രങ്ങൾ എഡിറ്റ് ചെയ്താൽ അത് സ്റ്റാൻഡേർഡ് ഡൈനാമിക് റേഞ്ചിലേക്ക് മാറുമെന്ന് പ്രത്യേകതയും ഉണ്ട്.
ഇനി നിങ്ങൾക്ക് ഐഫോണോ ഗ്യാലക്സി എസ് ഫോറോ ഇല്ലെങ്കിൽ, അനുയോജ്യമായ പിസിയിലോ മാക്കിലോ ക്രോമിയം അടിസ്ഥാനമാക്കിയുള്ള ബ്രൗസർ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ എച്ച്ഡിആർ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനാകും.
Discussion about this post