ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ?: എല്ലാ നോൺവെജ് ഭക്ഷണ പ്രിയർക്കും ചിക്കൻ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പലരും നേരവും കാലവും നോക്കാതെ ചിക്കൻ കിട്ടിയാൽ കഴിക്കുകയും ചെയ്യും. എന്നാൽ ഇത് അനാരോഗ്യകരമായ ശീലമാണെന്ന് അറിയാമോ? കാരണം അരോഗ്യമുള്ള ശരീരത്തിന് നല്ല ഉറക്കം ലഭിക്കണം. എന്നാൽ രാത്രി വൈകിയുള്ള ജങ്ക് ഫുഡ് കൊതി ശരീരത്തിനെ ദോഷകരമായി ബാധിക്കുന്നു. നല്ല ഉറക്കം നഷ്ടപ്പെടുത്തുന്നു.
രാത്രി എട്ടുമണിയ്ക്ക് ശേഷം പിസ്സ, ചിക്കൻ.ഡാർക്ക് ചോക്ലേറ്റ്,കോഫി എന്നിവ കഴിക്കാനേ പാടില്ലത്രേ. പിസ്സയിൽ അടങ്ങിയിരിക്കുന്ന തക്കാളി സോസും ചീസും അതിന്റെ അമ്ല സ്വഭാവം കാരണം നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും മോശം ഉറക്കത്തിന് കാരണമാകുന്നു.
ഡാർക്ക് ചോക്ലേറ്റിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് രാത്രി 8 മണിക്ക് ശേഷം കഴിക്കുമ്പോൾ ഉറക്കം കെടുത്തുന്നു. ഇത് ഊർജം ഇരട്ടിയാക്കുകയും മണിക്കൂറുകളോളം നിങ്ങളെ ഉണർത്തുകയും ചെയ്യുന്നു
എരിവുള്ള ഭക്ഷണങ്ങൾ നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നു. കൂടാതെ, ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളോ ചൂടുള്ള കുരുമുളകുകളോ നിങ്ങളുടെ ശരീരത്തിന്റെ ഊഷ്മാവ് ഉയർത്തുന്നു, അത് നല്ല ഉറക്കത്തിന് തടസമാകും.
സിട്രസ് ജ്യൂസ്, തക്കാളി സോസ്, അസംസ്കൃത ഉള്ളി, വൈറ്റ് വൈൻ തുടങ്ങിയ ഭക്ഷണങ്ങൾ നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നു. മാസാഹരത്തിലുള്ള പ്രോട്ടീൻ ദഹിപ്പിക്കാൻ ധാരാളം ഊർജ്ജം ആവശ്യമാണ്. അത്താഴത്തിന് അല്ലെങ്കിൽ രാത്രി വൈകിയുള്ള ലഘുഭക്ഷണമായി ചിക്കനോ റെഡ് മീറ്റ് കഴിക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തും. മദ്യം പേശികൾക്ക് അയവ് നൽകുന്നതിനാൽ അത് തടസപ്പെടുത്തുന്ന സ്ലീപ് അപ്നിയയും ഉച്ചത്തിലുള്ള കൂർക്കംവലിയും വർധിപ്പിക്കുന്നു. കാപ്പിയോ മറഞ്ഞിരിക്കുന്ന കഫീൻ അടങ്ങിയ ഏതെങ്കിലും ഭക്ഷണ പദാർത്ഥമോ ഉറക്കസമയം മുമ്പ് ഒഴിവാക്കണം
Discussion about this post