മദ്യപാനം ആരോഗ്യത്തിന് ഹാനികരം . ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ മദ്യപാനം തുടങ്ങിയാൽ അങ്ങനെ ഒന്നും നിർത്താൻ സാധിക്കാത്ത കാര്യമാണ് . മദ്യം കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ കഴിയാത്ത നിരവധി പേരാണ് നമുക്ക് ചുറ്റിനും ഉള്ളത്. മദ്യപിക്കുന്നത് തെറ്റാണെന്നല്ല. ഒരു നിയന്ത്രണം നല്ലതണ്. നിയന്ത്രിക്കുന്നതിന്റെ കാര്യത്തിൽ ചെറിയ തെറ്റ് പോലും ജീവിതത്തെ തകിടം മറിച്ചേക്കും. ഇപ്പോ പറഞ്ഞു വരുന്നത് വേറെ ഒന്നും അല്ല. മദ്യപാനികൾ ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ചാണ്.
ഭൂരിഭാഗം മദ്യപാനികളും മദ്യം കഴിച്ചതിന് ശേഷമാണ് ആഹാരം കഴിക്കുന്നത്. എന്നാൽ അങ്ങനെ കഴിക്കാൻ പാടില്ല എന്നാണ് ആരോഗ്യവിദ്ഗധർ പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വലിയ ദുരന്തമാണ് വിളിച്ചു വരുത്തുന്നത്. ആമാശയത്തിലൂടെയും ചെറുകുടലിലൂടെയുമാണ് മദ്യം രക്തത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ വയറ്റിൽ ആഹാരമില്ലെങ്കിൽ മദ്യം രക്തത്തിലേക്ക് പ്രവേശിക്കുന്നതിന്റ വേഗത വർദ്ധിക്കുന്നു. ഇതിനാൽ മദ്യപിക്കുന്നതിന് മുൻപ് ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നാണ് പറയപ്പെടുന്നത്.
ഭക്ഷണത്തിന് ശേഷം മദ്യപിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളാണ് ഉള്ളത്.
*ഭക്ഷണം കഴിച്ച ശേഷം മദ്യപിച്ചാൽ വയറ്റിൽ അടങ്ങിയിരിക്കുന്ന ഭക്ഷണത്തിലെ ജലാംശം മദ്യത്തെ നേർപ്പിക്കുന്നു
* ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും കൊഴുപ്പും നാരുകളും ചേർന്ന് മദ്യത്തിന്റെ വീര്യം കുറയ്ക്കും
* ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനും ധാതുക്കളും ചേർന്ന് ശരീരത്തിലെ മദ്യത്തിന്റെ അളവും കുറയ്ക്കും
*മദ്യം കഴിക്കുന്നതിന് മുമ്പ് ജലാംശം കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കുന്നതും നല്ലതാണ്.
Discussion about this post