ഭൂമിയിൽ ഒരുകാലത്തുണ്ടായിരുന്ന ദിനോസറുകളുടെ വംശത്തെ തന്നെ തുടച്ചു നീക്കിയത് ഒരു ഉൽക്കപതനമാണ്. ഈ ഉൽക്കാപതനത്തിന്റെ ആഘാതം ടി-റെക്സിന്റെയും സ്റ്റെഗോസോറസിന്റെയും വംശനാശത്തിനും കാരണമായി. എന്നാൽ, ഭൂമിയിൽ ജീവന്റെ തുടിപ്പിനും കാരണമായത് ഒരു ഭീമൻ ഉൽക്കാപതനമാണെന്ന് പഠനങ്ങൾ പറയുന്നു.
എസ് 2 എന്ന് അറിയപ്പെടുന്ന എവറസ്റ്റിനേക്കാൾ നാലിരട്ടി വലിപ്പമുള്ള ഭീമൻ ബഹിരാകാശ ശിലയുടെ പതനം ഭൂമിയിൽ വളരെ വലിയ ആഘാതങ്ങൾക്ക് കാരണമായി. പ്രത്യേകിച്ചും സമുദ്രങ്ങളിലാണ് ഇവ കൂടുതൽ സ്വാധീനങ്ങൾ ചെലുത്തിയതെന്ന് പഠനങ്ങൾ പറയുന്നു. 2014ൽ കണ്ടെത്തിയ എസ് 2 ഛിന്നഗ്രഹം, 3.26 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് നമ്മുടെ ഭൂമിയിൽ വന്ന് പതിച്ചത്.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ച ഈ ഛിന്നഗ്രഹം സമുദ്രങ്ങളെ തിളപ്പിക്കുകയും ഭൂമി അതുവരെയും കണ്ടിട്ടില്ലാത്ത അത്രയും വലിയ സുനാമി കെട്ടഴിച്ചു വിടുകയും ചെയ്തു. ഉൽക്കാശില ഭൂമിയിൽ സൃഷ്ടിച്ച ആഘാതത്തെ കുറിച്ച് പഠിക്കാനായി, സൗത്ത് ആഫ്രികകയിലെ ബാർബെർട്ടൻ ഗ്രീൻസ്റ്റോൺ ബെൽറ്റിലേക്ക് ശാസ്ത്രജ്ഞർ എത്തുകയും ഇവി െനിന്നും 220 പൗണ്ടുകളോളം പാറകൾ വിശകലനത്തിനായി ലാബിലേക്ക് കൊണ്ടുവന്നിരുന്നു. ഉൽക്കാപതനം സൃഷ്ടിച്ച സുനാമി സമുദ്രത്തിൽ കലരുകയും കരയിലുള്ളവയെല്ലാം സമുദ്രത്തിൽ ചെന്ന് ചേരുകയും ചെയ്തു. സമുദ്രത്തിലെ ഉപരിതല പാളി ബാഷ്പീകരിക്കപ്പെടുകയും അന്തരീക്ഷം തിളച്ചുമറിയുകയും തീവ്രമായ താപനില വ്യതിയാനങ്ങൾക്ക് കാരണമാവുകയും ചെയ്തു.
വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടും, ഭൂമിയിൽ ജീവൻ ഉണ്ടാവാൻ കാരണമായെന്ന് പഠനങ്ങൾ പറയുന്നു. ഭൂമിയുടെ ശൈവ കാലത്ത് ഉൽക്കാശിലകൾ പതിക്കുന്നത് പതിവായിരുന്നുവെന്നും ഭൂമിയിലെ ആദ്യകാല ജീവന്റെ പരിണാമത്തെ ഇത് ബാധിച്ചിരിക്കാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post