അകോല: സ്വന്തം ഡ്രൈവര്‍ക്ക് അവിസ്മരണീയമായ യാത്ര അയപ്പ് നല്കി അകോല കളക്ടര്‍ ജി ശ്രീകാന്ത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തി ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന സന്ദേശം നല്കി മാതൃകയായി. ഡ്രൈവര്‍ ദിഗംബര്‍ താക്കിനാണ് കളക്ടര്‍ അവിസ്മരണീയമായ യാത്ര അയപ്പ് ഒരുക്കിയത്.
35 വര്‍ഷത്തോളം കളക്ടര്‍മാരുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ച ദിഗംബര്‍ താക്ക് കളക്ടര്‍ ഓടിച്ച കാറിലാണ് യാത്രയയപ്പ് പരിപാടിയില്‍ സംബന്ധിക്കാന്‍ ഓഫീസില്‍ എത്തിയത്. ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ച ഔദ്യോഗിക വാഹനത്തിന്റെ പിന്‍സീറ്റില്‍ ദിഗംബര്‍ താക് ഇരുന്നു. ഡ്രൈവര്‍ സീറ്റില്‍ കളക്ടറും. ഒരു കല്യാണ വണ്ടി പോലെ പൂക്കള്‍ കൊണ്ട് മനോഹരമായി അലങ്കരിച്ച കാറില്‍ യൂണിഫോം അണിഞ്ഞ ഡ്രൈവറെ പിന്നില്‍ കയറ്റി മുന്‍സീറ്റിലിരുന്ന് കാറോടിച്ചു പോകുന്ന കളക്ടറെ കണ്ടവരെല്ലാം ആദ്യം അമ്പരന്നു.
കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി കളക്ടര്‍മാരെ സുരക്ഷിതമായി ഓഫീസില്‍ എത്തിച്ച് സംസ്ഥാനത്തെ സേവിച്ച ആളാണ് ദിഗംബര്‍ കാക്ക്. അദ്ദേഹത്തിന്റെ യാത്ര അയപ്പ് അവിസ്മരണീയമാക്കണമെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് താന്‍ ഡ്രൈവറായതെന്ന് കളക്ടര്‍ ശ്രീകാന്ത് പറഞ്ഞു.
Discussion about this post