ഡല്‍ഹി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഡൈനാമോസ് മൂന്നാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തും. ഇത് കണക്കിലെടുത്തുകൊണ്ടായിരിക്കും ഇന്നത്തെ വാശിയേറിയ മത്സരം. പ്രതിരോധത്തിലെ കരുത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ മുന്നേറിയത്. സീസണില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീം.
പക്ഷെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് കോച്ച് സ്റ്റീവ് കോപ്പലിന് തലവേദന സൃഷ്ടിക്കുന്നു. വരും മത്സരങ്ങളുടെ പ്രധാന്യം മനസ്സിലാക്കി മുന്നേറ്റ താരങ്ങള്‍ മികവിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. സീസണ് അവസാനത്തിലേക്കെത്തുബോള് പ്ലേ ഓഫിലെത്താന്‍ ജയിച്ചേ മതിയാകൂ എന്ന കാര്യം താരങ്ങള്‍ക്ക് മനസിലായിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തുടക്കത്തിലെ മാനസിക നിലയിലല്ല ഇപ്പോള്‍ അവര്‍. അതിനാല്‍ വരും മത്സരങ്ങളില്‍ കുടുതല്‍ മികച്ച പ്രകടനം അവര്‍ കാഴ്ച്ച വെയ്ക്കുമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.
അതേസമയം ഹോം ഗ്രൗണ്ടിലെ ആദ്യ ജയം കുറിക്കാനാകുമെന്ന പ്രത്യാശയിലാണ് ഡല്‍ഹി. അതിലൂടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാമെന്നും അവര്‍ കരുതുന്നു. മധ്യനിര മികച്ച രീതിയില്‍ കളി മെനയുമ്ബോഴും മുന്നേറ്റം പ്രതീക്ഷക്കൊത്തുയരാത്തതാണ് ഡല്‍ഹിക്കും തിരിച്ചടിയാകുന്നത്. അവസാന മത്സരത്തില്‍ ഗോവക്കെതിരെ കുറിച്ച രണ്ട് ഗോള്‍ വിജയം ആത്മവിശ്വാസം ഉയര്‍ത്തുമെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രതിരോധ നിരയെ മറികടക്കാന്‍ ഡൈനാമോസിന് സാധിക്കുമോയെന്ന് കണ്ടറിയേണ്ടി വരും.
Discussion about this post