എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തത്തിൽ 12 ദിവസങ്ങൾക്ക് ശേഷം പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള മാനുവൽ റോണി എന്നയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആഷിക് അബു പങ്കുവച്ചിരിക്കുന്നത്. ബ്രഹ്‌മപുരം വിഷയത്തിൽ മൗനം പാലിക്കുന്ന പശ്ചാത്തലത്തിൽ ആഷിക് അബു ഉൾപ്പെടെയുള്ള സാംസ്‌കാരിക നായകർക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്.
‘ഞാൻ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയൻ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവർ അരാഷ്ട്രീയർ ആണ്. അവർ സ്വന്തം മാലിന്യങ്ങൾ സർക്കാരിനെ ഏൽപ്പിക്കുന്നു. എല്ലാ ആരോപണവും സംസ്ഥാന സർക്കാരിനെ തകർക്കാനാണ്’, എന്നാണ് ആഷിക് അബു പങ്കുവച്ച പോസ്റ്റിൽ ഉള്ളത്.
അതേസമയം ബ്രഹ്‌മപുരത്തെ പ്രശ്‌നങ്ങൾ ഏറെക്കുറേ പരിഹരിച്ചതിന് പിന്നാലെയാണ് ആഷിക് അബുവിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഇത് വിമർശകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Discussion about this post