എറണാകുളം: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയും വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആയിരുന്നു താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴിച്ച വൈകീട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്യാസ്‌ട്രോഎൻഡ്രോളജി വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ബാലയുടെ ഭാര്യ എലിസബത്തും കുടുംബാംഗങ്ങളുമാണ് ഒപ്പമുള്ളത്.
നിലവിൽ കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. തമിഴ്‌നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയ ശേഷം ആരോഗ്യനില സംബന്ധിച്ച വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയും ബാല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കരൾരോഗത്തിന്റെ ഭാഗമായാണ് നിലവിലെ ആരോഗ്യപ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെട്ടത് എന്നാണ് വിവരം.
Discussion about this post