ന്യൂഡൽഹി : ഗൗതം അദാനിയുടെ കമ്പനി നിയന്ത്രിക്കുന്നത് ചൈനീസ് പൗരനെന്ന വാർത്ത സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരക്കുകയാണ്. കേന്ദ്രസർക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തുന്നുണ്ട്. പി.എം.സി പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ചൈനീസ് പൗരന്റെ അധീനതയിൽ പ്രവർത്തിക്കുന്നതെന്നാണ് മോദി വിരുദ്ധർ ചൂണ്ടിക്കാട്ടുന്നത്. ചാംഗ് ചിൻ ടിംഗ് ( മോറിൻ ചാംഗ് ) ആണ് കമ്പനിയുടമയെന്ന് ഇവർ പറയുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചോദ്യവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ചൈനീസ് കമ്പനിയുടെ സാന്നിദ്ധ്യം ദേശ സുരക്ഷയെ തന്നെ അപകടത്തിലാക്കുമെന്ന ന്യായമാണ് വിമർശകർ ഉയർത്തുന്നത്. ദേശീയ സുരക്ഷയിൽ ഇത്രത്തോളം ശ്രദ്ധ വിമർശകർക്കുണ്ടല്ലോ എന്ന് എതിർപക്ഷവും പരിഹസിക്കുന്നുണ്ട്.
എന്നാൽ യാഥാർത്ഥ്യമറിയുമ്പോഴാണ് മോദി വിരുദ്ധതയിൽ കണ്ണുകാണാതെ ഓരോന്ന് പടച്ചു വിടുന്നതാണെന്ന് മനസ്സിലാകുന്നത്. ചാംഗ് ചിൻ ടിംഗ് ചൈനീസ് പൗരൻ അല്ല. അദ്ദേഹം തായ്‌വാനിലെ പൗരനാണ്. റിപ്പബ്ലിക് ഓഫ് ചൈന എന്ന് പറഞ്ഞാൽ അത് ഷീ ജിൻ പിംഗ് ഭരിക്കുന്ന ചൈനയല്ല, ഇന്ത്യയുമായി അനുഭാവമുള്ള തായ്‌വാൻ ആണ്.
തായ്‌വാനും ഇന്ത്യയും സുഹൃദ് രാജ്യങ്ങളുമാണ്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയാണ് ഇന്ത്യയുമായി അതിർത്തി പ്രശ്നങ്ങളും സംഘർഷങ്ങളുമുള്ള ചൈന.
രാഹുൽ ഗാന്ധിക്ക് റിപ്പബ്ലിക് ഓഫ് ചൈനയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള വ്യത്യാസമറിയില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചൂണ്ടിക്കാട്ടി . തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന ചൈനയുടെ വാദം രാഹുൽ അംഗീകരിക്കുന്നോ എന്നും മാളവ്യ ചോദിച്ചു. ഒന്നുമറിയാതെ പ്രധാനമന്ത്രി ആകാൻ നടക്കുകയാണ് രാഹുലെന്നും അമിത് മാളവ്യ പരിഹസിച്ചു.
https://twitter.com/amitmalviya/status/1644277503417253889
Discussion about this post