ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല എന്നത് വിഷമമുള്ള കാര്യമാണെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. ഇനി എല്ലാ നടന്മാരെയും നടിമാരെയും ജനങ്ങള്‍ സംശയത്തിലാവും കാണുകയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പുരോഗമനം പറയുന്നവര്‍ ഇവരുടെ മാനം രക്ഷിക്കാന്‍ എത്രയും പെട്ടെന്ന് ഇടപെടണം .ആരാണ് നഗ്‌നചിത്രം അയച്ചു കൊടുത്തത്, ആരെയാണ് കിടക്ക പങ്കിടാന്‍ ക്ഷണിച്ചത്, ആര്‍ക്കെല്ലാം കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നു എന്നാല്ലാം വെളിപ്പെടുത്തായാല്‍ ഇതില്‍പ്പെടാത്തവതര്‍ക്ക് സമാധാനമായി ജീവിക്കാമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്നു..
റിപ്പോര്‍ട്ട് വായിച്ചു…
ആകെ ഒരു വിഷമമുള്ളത് ആരുടേയും പേര് പറഞ്ഞിട്ടില്ല… അത് കൊണ്ട് തന്നെ നാളെ മുതല്‍ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങള്‍ സംശയത്തില്‍ കാണും…
പുരോഗമന ഫെമിനിച്ചികള്‍ ഇവരുടെയൊക്കെ മാനം സംരക്ഷിക്കാന്‍ എത്രയും പെട്ടെന്ന് ആരാണ് നഗ്‌ന ചിത്രം അയച്ചു കൊടുത്തത്.. ആരെയാണ് കിടക്ക പങ്കിടാന്‍ ക്ഷണിച്ചത്.. ആര്‍ക്കൊക്കെ ആണ് കാസ്റ്റിംഗ് കൗച് നേരിടേണ്ടി വന്നത് എന്നത് പേര് സഹിതം വെളിപ്പെടുത്തിയാല്‍ ഇതില്‍ പെടാത്തവര്‍ക്ക് സമാധാനമായി ജീവിക്കാമല്ലോ…
ബിഗ് ബോസ്സില്‍ ചില പെണ്‍കുട്ടികള്‍ക്ക് ഒഡിഷനില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് പറഞ്ഞ എനിക്കെതിരെ രംഗത്തെത്തിയ സകല ഊളകളും ഹേമ കമ്മീഷനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിക്കുന്നു…
NB : നിയമപരമായി ഒരു സ്ത്രീ കേസിനു പോകാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റ്യും പേര് മറ്റാര്‍ക്കും വെളിപ്പെടുത്താന്‍ കഴിയില്ല എന്ന ബോധ്യം ഇവര്‍ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു..
Discussion about this post