ന്യൂഡൽഹി: 2013 ലെ ബലാത്സംഗക്കേസിൽ അസാറാം ബാപ്പുവിന് ശിക്ഷ വിധിച്ച് ഗാന്ധി നഗർ സെഷൻസ് കോടതി. ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക നഷ്ടപരിഹാരമായി ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു.
കേസിൽ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ അസാറാമിന്റെ ഭാര്യയും മകളുമടക്കം മറ്റ് ആറു പ്രതികളെ സെഷൻസ് കോടതി ജഡ്ജി ഡികെ സോണി വെറുതെ വിട്ടു.
സൂറത്ത് സ്വദേശിനിയായ ശിഷ്യയെ അസാറാം ബാപ്പു 2001 മുതൽ 2006 വരെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2023 ലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിലവിൽ 2018 ലെ ബലാത്സംഗ കേസിൽ ജോധ്പൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് അസാറാം ബാപ്പു.
Discussion about this post