വണ്ണം കുറയ്ക്കണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടായിട്ട് മാത്രം കാര്യമില്ല. അതിനായി പരിശ്രമിക്കുകയും വേണം. പലരും ബ്രേക്ഫാസ്റ്റ് മുതല്‍ ഡയറ്റ് നോക്കാറില്ല. അതാണ് അവരുടെ പരിശ്രമം ഫലവത്താവാത്തതിന്റെ പ്രധാന കാരണവും. പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടവ ഏതൊക്കെയെന്ന് നോക്കാം
ഷുഗറി സീരിയലുകള്‍
ഇത് വളരെ അപകടം പിടിച്ച, അശാസ്ത്രീയമായ ഭക്ഷണരീതിയാണ് റീഫൈന്‍ ആയിട്ടുള്ള കാര്‍ബ്‌സും പഞ്ചസാരയുമാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വര്‍ധനവുണ്ടാക്കും. വിശപ്പ് കൂട്ടുകയും ചെയ്യും
വൈറ്റ് ബ്രഡ്
ഡയറ്റ് എടുക്കുന്നവരില്‍ പലരും ചെയ്യുന്ന ഒരു പ്രധാന മിസ്റ്റേക്കാണ് ബ്രഡ് കഴിക്കല്‍. ഇതും റീഫൈന്‍ഡ് ഫോളര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നോര്‍ക്കണം, മാത്രമല്ല ഇതില്‍ നാരുകളില്ല, പെട്ടെന്ന് ദഹിക്കുകയും പെട്ടെന്ന് തന്നെ വിശപ്പ് തോന്നുകയും ചെയ്യുന്നു
ചിലയിനം യോഗര്‍ട്ടുകള്‍
ഇവ പ്രത്യേക തരം രുചികളും പഞ്ചസാരയും ചേര്‍ന്നതാണ് ഇത് കൂടിയ അളവില്‍ ശരീരത്തിലേക്ക് കലോറി വരുന്നതിന് കാരണമാകും
ഫ്രൂട്ട് ജ്യൂസ്
പല ജ്യൂസുകളിലും ഫൈബര്‍ ഘടകം വളരെ കുറവാണ് അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഇവ ഒരു നല്ല വഴിയല്ല
ഇതിന് പകരം എന്ത് കഴിക്കും
പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. ഉദാഹരണമായി ഓട്ട് മീല്‍, മുട്ട, ഫ്രൂട്ട് സ്മൂത്തികള്‍ ഇവയൊക്കെ കഴിക്കാവുന്നതാണ്.
Discussion about this post