വയനാട്ടില്‍ സംഭവിച്ച ദുരന്തം ഏവരെയും ഞെട്ടിക്കുന്നതെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. വയനാടിനെ ആരും പരിഗണിക്കുന്നില്ലെന്നും നല്ലൊരു ആശുപത്രി പോലും തന്റെ നാട്ടിലില്ലെന്നും വയനാടുകാരന്‍ കൂടിയായ ബേസില്‍ പറഞ്ഞു. എല്ലാവര്‍ക്കും ടൂര്‍ വരാന്‍ മാത്രമുള്ള ഒരു സ്ഥലമായി മാത്രമാണ് വയനാടിനെ പരിഗണിക്കുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുണ്ടക്കൈയില്‍ മുമ്പ് ഞാന്‍ പോയിട്ടില്ല. പക്ഷേ മേപ്പാടിയിലൊക്കെ പോയിട്ടുണ്ട്. ഞാന്‍ പഠിച്ച സ്‌കൂള്‍ കല്‍പ്പറ്റയിലാണ്. അത് മേപ്പാടിക്ക് അടുത്താണ്. അവിടെ എന്റെ വളരെ ജൂനിയര്‍ ആയിട്ട് പഠിച്ച പെണ്‍കുട്ടി മരിച്ചുപോയി. എനിക്ക് പരിചയമുള്ള ഒരാളല്ല. വയനാട്ടില്‍ സംഭവിച്ചത് വലിയ ഒരു ദുരന്തമാണ്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തം. വയനാട് നല്ലൊരു ആശുപത്രി വരണം എന്നുണ്ട്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നത് കോഴിക്കോട്ടേക്കാണ്”.
‘വയനാട് നല്ലൊരു ആശുപത്രി ഇല്ലാത്തതുകൊണ്ടാണ് ചുരമിറങ്ങി കോഴിക്കോട്ടേക്ക് ജനങ്ങള്‍ പോകുന്നത്. പോകുന്ന വഴി ബ്ലോക്കില്‍പ്പെട്ട് എത്രപേര്‍ ആംബുലന്‍സില്‍ വച്ച് തന്നെ മരിച്ചു പോകാറുണ്ട്. കുറഞ്ഞത് മൂന്നു മണിക്കൂര്‍ എടുക്കും കോഴിക്കോട്ടേക്ക് എത്താന്‍. വയനാട്ടില്‍ നല്ലൊരു ആശുപത്രി വേണം എന്നുള്ളത് എത്രയോ നാളായിട്ടുള്ള ആവശ്യമാണ്.
എന്നാല്‍ അതൊന്നും ആരും പരിഗണിക്കാറില്ല. എല്ലാവര്‍ക്കും ടൂര്‍ വരാനുള്ള ഒരു സ്ഥലം മാത്രമാണ് വയനാട്”-ബേസില്‍ ജോസഫ് പറഞ്ഞു.
Discussion about this post