ന്യൂഡൽഹി : ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്ന ഇന്ത്യ -ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നേ യുദ്ധമാരംഭിച്ച് ക്രിക്കറ്റ് ബോർഡുകൾ. ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയുമാണ് ട്വിറ്ററിൽ വീഡിയോ യുദ്ധം ആരംഭിച്ചത്. ബോർഡർ – ഗാവസ്കർ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങാനിരിക്കേയാണ് ട്വിറ്ററിൽ തല്ല് തുടങ്ങിയത്.
2020-21 സീസണിൽ അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 36 റൺസിന് ഓൾ ഔട്ടായ വീഡിയോ ആയിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ പങ്കുവെച്ചത്. ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സിലെ മോശം പ്രകടനത്തെ തുടർന്ന് ടെസ്റ്റ് ഓസ്ട്രേലിയ ജയിക്കുകയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വീറ്റിനെതിരെ പരമ്പര ഇന്ത്യ ജയിച്ചത് ചൂണ്ടിക്കാണിച്ച് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിരുന്നു. തുടർന്നാണ് വീഡിയോകളുമായി ബിസിസിഐയും പങ്കു ചേർന്നത്.
https://twitter.com/i/status/1622450254561054721
https://twitter.com/BCCI/status/1622908680588132353
https://twitter.com/BCCI/status/1622809727473422338
കെ. എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടേയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുടെ വീഡിയോ ലിങ്കുകൾ പങ്കുവെച്ചാണ് ബിസിസിഐ തിരിച്ചടിച്ചത്. 2017 ലെ ധർമ്മശാല ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെ ബൗളിംഗ് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. നാലാം ഇന്നിംസിൽ കെ.എൽ രാഹുലിന്റെ അർദ്ധ സെഞ്ച്വറി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
Discussion about this post