ലണ്ടന്‍: കറന്‍സിയില്‍ മൃഗക്കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് ഹിന്ദുകൗണ്‍സില്‍ അംഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പുതിയതായി പുറത്തിറക്കിയ അഞ്ചുപൗണ്ടിന്റെ പോളിമര്‍ കറന്‍സിയിലാണ് മൃഗക്കൊഴുപ്പടങ്ങിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ ഹിന്ദുകൗണ്‍സില്‍ ചെയര്‍മാന്‍ ഉമേഷ് സി. ശര്‍മ ജെ.പി, ഇന്റര്‍ഫെയ്ത്ത് റിലേഷന്‍സ് തലവന്‍ അനില്‍ ബനോട്ട് തുടങ്ങിയവരെയാണ് പ്രത്യേകമായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.
കറന്‍സിനിര്‍മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചതറിഞ്ഞ് ഹിന്ദു, സിഖ്, ജൈനമതക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നവംബറിലാണ് മാട്ടിറച്ചി കൊഴുപ്പ് അഞ്ചുപൗണ്ട് കറന്‍സിയുടെ നിര്‍മാണത്തിനുപയോഗിച്ചിട്ടുണ്ടെന്നുള്ള വിവരം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിടുന്നത്. ഇംഗ്ലണ്ടിനു പുറത്തും അകത്തുമായുള്ള ക്ഷേത്രങ്ങളില്‍ അഞ്ചുപൗണ്ട് നോട്ട് സ്വീകരിക്കുന്നത് നിരോധിച്ചതായും ഇത് ക്ഷേത്രവരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കിയിട്ടുള്ളതായും ഹിന്ദു കൗണ്‍സില്‍ ബാങ്കിനെ അറിയിച്ചു.
നിലവിലുള്ള അഞ്ചുപൗണ്ടിന്റെ കറന്‍സി പിന്‍വലിക്കില്ലെന്നും പേപ്പറിനുപകരം മൃഗക്കൊഴുപ്പടങ്ങിയ പുതിയ പോളിമര്‍ ഉപയോഗിച്ചുള്ള കറന്‍സിയുമായി മുന്നോട്ടുപോകുമെന്നും ബാങ്കും അറിയിച്ചു.
Discussion about this post