വാഷിംഗ്ടണ്‍: 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആര്.ഒയുടെ നേട്ടം തങ്ങളെ ഞെട്ടിച്ചെന്ന് അമേരിക്ക. ഇന്ത്യയുടെ അപൂര്‍വ നേട്ടം എല്ലാതരത്തിലും ഞെട്ടിച്ചെന്ന് യു.എസിന്റെ നാഷണല്‍ ഇന്റലിജന്‍സിന്റെ നിയുക്ത ഡയറക്ടറും മുന്‍ സെനറ്ററുമായ ഡാന്‍ കോട്സ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
താരതമ്യേന ഭാരം ചെറുതും എന്നാല്‍ വ്യത്യസ്ത പ്രവര്‍ത്തനരീതിയുമുള്ള ഉപഗ്രഹങ്ങളാണ് ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചത്. ഇത് കേവലം ചെറിയൊരു നേട്ടമല്ല. 104 ഉപഗ്രഹങ്ങള്‍ എന്നതിനെക്കാള്‍ 104 പഌറ്റ്ഫോം എന്നാണ് താനിതിനെ കാണുന്നതെന്നും ഡാന്‍ കോട്സ് പറഞ്ഞു.
ഫെബ്രുവരി 15നായിരുന്നു ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യ 104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റില്‍ വിക്ഷേപിച്ച് ബഹിരാകാശത്ത് എത്തിച്ചത്.
ഇന്ത്യയുടെ ഈ നേട്ടത്തെ വിദേശ മാദ്ധ്യമങ്ങള്‍ വാനോളം പുകഴ്ത്തിയിരുന്നു.
Discussion about this post