തലശ്ശേരി:തലശ്ശേരി മഞ്ഞോടിയിലെ ഹോട്ടലുടമയുടെ പരാതിയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ പോലിസ് ക്രീരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഹോട്ടലില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത മാടപീടികയിലെ പാറയില്‍ കെപി സായന്ത്, കെപി ശബരീഷ് എന്നിവരെ ഇന്നലെ തലശ്ശേരി പോലിസ് അറസ്റ്റ് ചെ.യ്തിരുന്നു. ഇവരെ ലോക്കപ്പിലിട്ട് ക്രൂരമായി പോലിസ് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
ഹോട്ടലിലെ ഭക്ഷണത്തില്‍ ീച്ചയെ കണ്ടതിനെ തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത യുവാക്കളെ ഹോട്ടലുടമ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവാക്കളുടെ ബന്ധുക്കള്‍ പറയുന്നു. പിന്നീട് സ്ഥലത്തെത്തിയ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരുവരെയും പോലിസ് മര്‍ദ്ദിച്ചുവെന്ന് യുവാക്കളുടെ ബന്ധുക്കള്‍ പറഞ്ഞു. പോലിസ് മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാക്കളെ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു.
യുവാക്കള്‍ ഹോട്ടലിലെത്തി ഭക്ഷണം മാറ്റിതരാമെന്ന് പറഞ്ഞിട്ടും ഹോട്ടലില്‍ സംഘര്‍ഷം ഉണ്ടാക്കുകയും, ഹോട്ടലുടമയെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ഹോട്ടലുടമ നല്കിയ പരാതി.
Discussion about this post