ആളുകളെ കാണാതാവുന്ന വാർത്തകൾ നമ്മളെല്ലാം കേൾക്കാറുണ്ട്. അതിൽ പലരെയും െതാട്ടടുത്ത ദിവസങ്ങളിൽ ജീവനോടെയോ മരിച്ച നിലയിലോ കണ്ടെത്താറുണ്ട്. ചിലരെ ജീവനോടെയും മരിച്ച നിലയിലുമൊക്കെ കൊല്ലങ്ങൾക്ക് ശേഷമാകും കണ്ടെത്തുക. ജീവിച്ചോ മരിച്ചോ എന്നറിയാതെ കാണാമറയത്തുള്ളവരും നമുക്കിടയിലുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
26 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഒരു യുവാവിനെയാണ് വെറും 200 മീറ്റർ മാത്രം ദുരത്തുള്ള അയൽക്കാരന്റെ വീട്ടിൽ കണ്ടെത്തിയിരിക്കുന്നത്. 1998ൽ കാണാതായ ഒമർ ബി എന്ന യുവാവിനെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അൾജീരിയയിൽ ആണ് സംഭവം. അൾജീരിയയിൽ ആഭ്യന്തര യുദ്ധം നടന്ന സമയത്താണ് ഒമറിനെ കാണാതായത്. യുവാവിനെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. എന്നാൽ, അയൽക്കാരൻ തന്നെയായിരുന്നു ആ സമയം ഇയാളെ തട്ടിക്കൊണ്ടു േപായി തടവിൽ പാർപ്പിച്ചിരുന്നത്.
മുൻസിപ്പാലിറ്റി ജീവനക്കാരനായിരുന്ന 61കാരനാണ് ഒമറിനെ തട്ടിെക്കാണ്ട് പോയത്. ഇയാളുടെ വീട്ടിൽ നിന്നും മിനിറ്റുകൾ മാത്രമാണ് ഒമറിന്റെ വീട്ടിലേക്ക് ഉണ്ടായിരുന്നത്. എന്തിനാണ് ഇയാൾ ഒമറിനെ തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമല്ല. 61കാരന തനിക്കെതിരെ മന്ത്രവാദം പ്രയോഗിച്ചിരുന്നു അതിനാൽ തനിക്ക് രക്ഷ്െപടാന സാധിച്ചില്ലെന്നാണ് ഒമർ പറയുന്നത്. ഇപ്പോൾ ഒമറിന് 45 വയസുണ്ട്.
ഇപ്പോൾ ഇയാളുമായുള്ള സ്വത്തുതർക്കത്തിനിടെ സഹോദരനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തു പറഞ്ഞത്. തുടർന്ന് പോലീസെത്തി ഒമറിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാൾ പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post