ബെംഗളൂരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 126 റണ്‍സിന്റെ ലീഡ്. ആറ് വിക്കറ്റും രണ്ട് ദിവസും ബാക്കി നില്‍ക്കെ നാളത്തെ ആദ്യസെഷനുകള് ഇന്ത്യക്ക് നിര്‍ണായകമാണ്. 87 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 58 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ ഇന്ത്യക്ക് 126 റണ്‍സിന്റെ ലീഡായി.
അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും ലോകേഷ് രാഹുലുമാണ് ഇന്ത്യയുടെ ഇന്നിംഗ്സിന് കരുത്തായത്. പുറത്താകാതെ 79 റണ്‍സെടുത്ത പൂജാരയിലും 40 റണ്‍സുമായി ബാറ്റ് ചെയ്യുന്ന അജിങ്ക്യെ രഹാനെയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.
ആദ്യ ഇന്നിങ്സിലെ അതേ മികവ് ആവര്‍ത്തിച്ച രാഹുല്‍ 51 റണ്‍സെടുത്ത് പുറത്തായി.
അഭിനവ് മുകുന്ദ്(16),വിരാട് കോലി(15),രവീന്ദ്ര ജഡേജ(2) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ ആദ്യമത്സരത്തിലേത് പോലെ തകരുമോ എന്ന ആശങ്ക ഉയര്‍ന്നു. എന്നാല്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ഇംഗ്ലണ്ടിന ്വേണ്ടി ഹെയ്സെല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മൂന്നാം ദിനം ആറു വിക്കറ്റിന് 237 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസീസ് 276 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ആറു വിക്കറ്റ് പിഴുത രവീന്ദ്ര ജഡേജയാണ് മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഓസ്ട്രേലിയയെ പുറത്താക്കിയത്.
Discussion about this post