മുംബൈ: വന്പന് ഒാഫറുകളിലൂടെ ഇന്ത്യയെ അമ്ബരിച്ച ജിയോ 2000 രൂപക്ക് 4 ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഗൂഗിളുമായി ചേര്‍ന്ന് 2000 രൂപക്കുള്ള 4ജി വോള്‍ട്ട് ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ജിയോ.
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാജ്യത്ത് കുറഞ്ഞ വില വരുന്ന ഫോണുകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് അഭിപ്രായപ്പെട്ടിരിന്നു. ഇതിന് പിന്നാലെയാണ് ജിയോ ഗൂഗിളുമായി ചേര്‍ന്ന് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
ഗൂഗിളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിക്കുന്നത് ഗുണകരമാവുമെന്ന കണക്കുകൂട്ടലാണ് റിലയന്‍സ് ജിയോക്കും ഉള്ളത്. ഫോണിനൊപ്പം ജിയോുടെ സിം സൗജന്യമായി നല്‍കും. ഇൗ വര്‍ഷം അവസാനത്തോട് കൂടിയാവും പുതിയ സ്മാര്‍ട്ട്ഫോണ്‍ കന്പനി വിപണിയിലെത്തിക്കുക.
Discussion about this post