മലപ്പുറം: മലപ്പുറം നിയോജകമണ്ഡലത്തിലെ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എം ബി ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റെ ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസല്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ സിപിഎം നിര്‍ത്തില്ലെന്ന വിലയിരുത്തല്‍ നേരത്തെ ഉണ്ടായിരുന്നു. പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലികുട്ടിയ്ക്കെതിരെ പ്രബലനായ സ്ഥാനാര്‍ത്ഥിയ വേണം എന്ന് സിപിഎമ്മില്‍ ചിലര്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നു. ഇത്പ്രകാരം ടി.കെ ഹംസയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസിന്റെ പേരും ഉയര്‍ന്നു. എന്നാല്‍ താരതമ്യേന ദുര്‍ബലനായ ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. സംസ്ഥാന ഭരണത്തിനെതിരായ വികാരം കൂടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും എന്ന ആശങ്ക സിപിഎമ്മിനും എല്‍ഡിഎഫിനും ഉണ്ട്. ടി.കെ ഹംസയെ പോലുള്ള ഒരാളെ മത്സരിപ്പിച്ച് വോട്ട് ശതമാനം കുറഞ്ഞാല്‍ അത് വലിയ തിരിച്ചടിയാകുമെന്നും സിപിഎം കണക്ക് കൂട്ടി. ഇത് പ്രകാരമാണ് പ്രാദേശിക നേതാവില്‍ മത്സരം ഒതുക്കാന്‍ തീരുമാനമായത്.
പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരമാവധി വോട്ട് നേടുക എന്നതാവും സിപിഎം തന്ത്രം. പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഒറു അട്ടിമറി വിജയം പോലും സിപിഎം മുന്നില്‍ കാണുന്നില്ലെന്നതിന്റെ തെളിവാണ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
അതേസമയം സംസ്ഥാനത്തെ ഇടത് ഭരണത്തിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പ്. വര്‍ഗീയതക്കെതിരായ തിരഞ്ഞെടുപ്പായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയും ബി ജെ പി സ്ഥാനാര്‍ത്ഥിയായി ശ്രീപ്രകാശുമാണ് മത്സരിക്കുന്നത്.
Discussion about this post