ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളി ബംഗ്ലാദേശായത് ഇന്ത്യയുടെ സെമി സാധ്യത കൂട്ടുമെന്ന് ട്വിറ്ററില്‍ കുറിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപിയുടെ വെബ്സൈറ്റ് ബംഗ്ലാദേശ് ഹാക്കര്‍മാര്‍ തകര്‍ത്തു. കൂടാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ബാങ്ക്, സ്വകാര്യകോര്‍പ്പറേറ്റുകള്‍ , സംഘടനകള്‍ എന്നിവയുടെ വെബ്സൈറ്റ് തകര്‍ക്കുമെന്ന മുന്നറിയിപ്പും നല്കി. എന്നാല്‍ പിന്നീട് തരൂരിന്റെ വെബ്സൈറ്റ് പൂര്‍വ്വ സ്ഥിതിയിലാക്കി.
ബംഗ്ലാദേശ് ഹാക്കര്‍ ഗ്രൂപ്പായ ബംഗ്ലാദേശ് ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സാണ് തരൂരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ലോകകപ്പിലും , ഏഷ്യ കപ്പിലും ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ടെന്ന സന്ദേശവും ഹാക്കര്‍മാര്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്തവണ ഇത് ആവര്‍ത്തിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. ഹാക്ക് ചെയ്ത പേജില്‍ ബ്ലാക്ക് ഹാറ്റ് ഹോക്കേഴ്സിന്റെ ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധി ഇന്ത്യന്‍ സൈറ്റുകള്‍ തകര്‍ത്തതായി ഹാക്കര്‍മാര്‍ ഫേസ്ബുക്ക് പേജിലൂടെ അവകാശപ്പെടുന്നു.
Discussion about this post